കട്ടപ്പന പബ്ലിക് ലൈബ്രറിയുടെ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ്: വിദ്യാര്‍ഥികള്‍ക്ക് ജേഴ്‌സികള്‍ വിതരണം ചെയ്തു
കട്ടപ്പന പബ്ലിക് ലൈബ്രറിയുടെ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ്: വിദ്യാര്‍ഥികള്‍ക്ക് ജേഴ്‌സികള്‍ വിതരണം ചെയ്തു
ഇടുക്കി: കട്ടപ്പന പബ്ലിക് ലൈബ്രറി നടത്തുന്ന ഫുട്‌ബോള്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജേഴ്‌സികള്‍ വിതരണം ചെയ്തു. കട്ടപ്പന എസ്‌ഐ റെജി ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ കായികശേഷി പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ലൈബ്രറി ക്യാമ്പ് നടത്തുന്നത്. ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം അധ്യക്ഷനായി. ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് പുളിക്കല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സിബി പാറപ്പായി, ജോസ് മാത്യു, സജി ഇലവങ്കുല്‍, ഉല്ലാസ് തുണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

