അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിയില്‍ ഡോക്ടറില്ല: മൃഗസംരക്ഷണ വകുപ്പ് തെളിവെടുപ്പ് നടത്തി
അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിയില്‍ ഡോക്ടറില്ല: മൃഗസംരക്ഷണ വകുപ്പ് തെളിവെടുപ്പ് നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിയില്‍ ഡോക്ടറുടെ സേവനമില്ലെന്ന പരാതിയില്‍ മൃഗസംരക്ഷണ വകുപ്പ് തെളിവെടുപ്പ് നടത്തി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പലദിവസങ്ങളിലും ഡോക്ടറില്ലാത്തതിനാല്‍ ക്ഷീര കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സനില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസ്വാമിയാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. വി ശാലിനിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഡോക്ടര്‍ക്ക് താക്കീത് നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു
What's Your Reaction?






