മാട്ടുക്കട്ടയില്‍ ജൈവ പച്ചക്കറിച്ചന്ത തുറന്നു
മാട്ടുക്കട്ടയില്‍ ജൈവ പച്ചക്കറിച്ചന്ത തുറന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജൈവ പച്ചക്കറിച്ചന്ത മാട്ടുക്കട്ടയില്‍ തുറന്നു. കൃഷിഭവന്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന പച്ചക്കറിയാണ് ചന്തയില്‍ വില്‍ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജൈവ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനൊപ്പം കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുമാണ് ആഴ്ചച്ചന്ത ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ട് വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവേല്‍ അധ്യക്ഷയായി. വിപണി നടത്തിപ്പുകാരായ റോയി ഉപ്പൂട്ടില്‍, പവിത്രന്‍ പരുന്തുംകവലയില്‍, കര്‍ഷകര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






