ശാന്തന്‍പാറ കാട്ടാന ആക്രമണം: ബിജെപി ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

ശാന്തന്‍പാറ കാട്ടാന ആക്രമണം: ബിജെപി ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

Sep 18, 2026 - 14:24
 0
ശാന്തന്‍പാറ കാട്ടാന ആക്രമണം: ബിജെപി ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
This is the title of the web page

ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ ഇതര സംസ്ഥാനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധം. ബി.ജെ.പി ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ഡി അജയകുമാര്‍ ഉദ്ഘാടനംചെയ്തു. സി. സുരേഷ്, അരുണ്‍കുമാര്‍, രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. വ്യാഴാഴ്ച രാത്രി പേത്തൊട്ടി അയ്യപ്പന്‍പാറയ്ക്കുസമീപമാണ്, തോട്ടം തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി ശിവകുമാറിനെ താമസസ്ഥലത്ത് കാട്ടാന ചവിട്ടിക്കൊന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow