കല്‍ത്തൊട്ടി എഎംയുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കല്‍ത്തൊട്ടി എഎംയുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Feb 13, 2026 - 10:55
 0
കല്‍ത്തൊട്ടി എഎംയുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കല്‍ത്തൊട്ടി എഎം യുപി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ സമ്മേളനവും നടത്തി. കാഞ്ഞിരപ്പള്ളി രൂപത കോ-ഓപ്പറേറ്റീവ് മാനേജര്‍ ഫാ. ഡൊമിനിക്ക് അയലൂപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസിക്ക് യാത്രയയപ്പും നല്‍കി. കട്ടപ്പന എഇഒ രാജശേഖരന്‍ സി ഫോട്ടോ അനാഛാദനവും കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് പത്രപ്രകാശനവും ചെയ്തു. മാനേജര്‍ ഫാ. ജിനോ വാഴയില്‍ അധ്യക്ഷനായി. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, ബോബി ജോര്‍ജ്, ഫാ. ജോസഫ് കുഴിക്കാട്ട്, പഞ്ചായത്തംഗം ഷില്‍ബി അഗസ്റ്റിന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോമോന്‍ തെക്കേല്‍, ജെയിംസ് മ്ലാക്കുഴി, പിടിഎ പ്രസിഡന്റ് ലാല്‍ജി സേവിയര്‍, എംപിടിഎ പ്രസിഡന്റ് മില്‍ഡാ സാലിഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow