അഗ്രി ഇന്‍പുട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ജില്ലാ കമ്മിറ്റി രൂപീകരിച്ചു 

അഗ്രി ഇന്‍പുട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ജില്ലാ കമ്മിറ്റി രൂപീകരിച്ചു 

Aug 13, 2026 - 10:57
 0
അഗ്രി ഇന്‍പുട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ജില്ലാ കമ്മിറ്റി രൂപീകരിച്ചു 
This is the title of the web page

ഇടുക്കി: വളം കീടനാശിനി വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ അഗ്രി ഇന്‍പുട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സോജന്‍ കുര്യാക്കോസ് (പ്രസിഡന്റ്), സാജന്‍ ആന്‍ഡ്രൂസ് (വൈസ് പ്രസിഡന്റ്), മനോജ് മാത്യു (സെക്രട്ടറി), ജെ മാത്യു, ടിറോഷ് ജോര്‍ജ് (ജോ. സെക്രട്ടറിമാര്‍), അനീഷ് ജോസഫ് (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. ജില്ലയില്‍ വര്‍ധിച്ചുവരുന്ന അനധികൃത വളംകീടനാശിനി വ്യാപാരം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളും വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുകയും ഗുണനിലവാരം കുറഞ്ഞതോ വ്യാജമോ ആയ വളം, കീടനാശിനി തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. കൃഷിയെക്കുറിച്ച് ആവശ്യമായ അറിവോ അംഗീകാരമോ ഇല്ലാത്ത വ്യക്തികള്‍ കണ്‍സള്‍ട്ടന്റുമാരായും ഏജന്റുമാരായും പ്രവര്‍ത്തിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരിലെത്തിക്കുന്നത് നിയന്ത്രിക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും സംഘടന പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് ജില്ലയിലേക്ക് എത്തുന്ന അനധികൃതവും ഗുണനിലവാരമില്ലാത്തതുമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തടയുന്നതിനായി ചെക്ക് പോസ്റ്റുകളില്‍ കൃഷിവകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കര്‍ഷകരില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാര്‍ഡമം റിസര്‍ച്ച് സെന്റര്‍, ഏലം ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലും സംഘടനയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ അംഗീകൃത ഡീലര്‍മാരില്‍നിന്ന് മാത്രം വളവും കീടനാശിനികളും വാങ്ങണമെന്നും ഓരോ വാങ്ങലിനും കൃത്യമായ ബില്‍ ഉറപ്പാക്കണമെന്നും സംഘടന അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സോജന്‍ കുര്യാക്കോസ്, മനോജ് മാത്യു, ജെ മാത്യു, ടിറോഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow