യുഡിഎഫ് ജില്ലയില്‍ മികച്ച വിജയം നേടും: ഡിസിസി നേതൃയോഗം ചെറുതോണിയില്‍ ചേര്‍ന്നു 

യുഡിഎഫ് ജില്ലയില്‍ മികച്ച വിജയം നേടും: ഡിസിസി നേതൃയോഗം ചെറുതോണിയില്‍ ചേര്‍ന്നു 

Apr 21, 2026 - 15:27
Apr 21, 2026 - 15:48
 0
യുഡിഎഫ് ജില്ലയില്‍ മികച്ച വിജയം നേടും: ഡിസിസി നേതൃയോഗം ചെറുതോണിയില്‍ ചേര്‍ന്നു 
This is the title of the web page

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വന്‍ വിജയം നേടുമെന്ന് ഡിസിസി നേതൃയോഗം വിലയിരുത്തി. കെപിസിസി വൈസ് പ്രസിഡന്റ് എ എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ടുകള്‍ കൃത്യമായി കണ്ടെത്തി നീക്കം ചെയ്യാന്‍ കഴിഞ്ഞത് യുഡിഎഫിന് വലിയ മേല്‍ക്കൈ നല്‍കുമെന്നും, ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ബൂത്തില്‍നിന്നും ലഭിച്ച കൃത്യമായ പോളിങ് ശതമാനവും വോട്ട് നിലയും അക്കമിട്ട് പരിശോധിച്ചാണ് മുന്നണി വിജയമുറപ്പിക്കുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബൂത്ത് തല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ബൂത്തിലെയും കൃത്യമായ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ അഞ്ച് സീറ്റുകളിലും മികച്ച വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഡിസിസി പ്രസിഡന്റ് സി പി മാത്യു അധ്യക്ഷനായി.   ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥികളായ റോയി കെ. പൗലോസ്, സിറിയക് തോമസ്, എഫ്. രാജ എന്നിവര്‍ക്കൊപ്പം,  ഇ എം അഗസ്തി, നിഷ സോമന്‍, സി പി സലിം, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow