ജോലിയില്‍നിന്ന് പറഞ്ഞുവിട്ടതില്‍ പ്രകോപിതനായി യുവാവ് വീട്ടുടമയെ മര്‍ദിച്ചു: തടയാന്‍ ശ്രമിച്ച മകന് വെട്ടേറ്റു: സംഭവം കുമളി മുരിക്കടിയില്‍
ജോലിയില്‍നിന്ന് പറഞ്ഞുവിട്ടതില്‍ പ്രകോപിതനായി യുവാവ് വീട്ടുടമയെ മര്‍ദിച്ചു: തടയാന്‍ ശ്രമിച്ച മകന് വെട്ടേറ്റു: സംഭവം കുമളി മുരിക്കടിയില്‍
ഇടുക്കി: കുമളി മുരിക്കടിയില്‍ ജോലിക്ക് വരണ്ടായെന്ന് പറഞ്ഞതിന് വീട്ടുടമയെ വെട്ടുകത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. ഇത് തടഞ്ഞ വീട്ടുടമയുടെ മകന് വെട്ടേറ്റു. പുളിക്കപറമ്പില്‍ അഭിനവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതി ക്രിസ്റ്റഫറിനെ 40ഏക്കര്‍ ഭാഗത്തുനിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപിച്ച് വീടിന്റെ നിര്‍മാണ സാമഗ്രികള്‍ നശിപ്പിക്കുന്നതുകൊണ്ടാണ് ക്രിസ്റ്റഫറിനെ ജോലിയില്‍നിന്ന് ഒഴിവാക്കിയതെന്ന് വീട്ടുടമ രൂപേഷ് പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?