കുമളിയില്‍ രോഗിയും കൂട്ടിരിപ്പുകാരും ചേര്‍ന്ന് ആശുപത്രി ജീവനക്കാരെ മര്‍ദിച്ചതായി പരാതി
കുമളിയില്‍ രോഗിയും കൂട്ടിരിപ്പുകാരും ചേര്‍ന്ന് ആശുപത്രി ജീവനക്കാരെ മര്‍ദിച്ചതായി പരാതി
ഇടുക്കി: കുമളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയും ഒപ്പമുണ്ടായ സംഘവും ചേര്‍ന്ന് ആശുപത്രി ജീവനക്കാരെ ആക്രമിച്ചതായി പരാതി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് രോഗി ചികിത്സതേടിയെത്തിയത്. പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം പരിക്ക് ഗുരുതരമായതിനാല്‍ കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡ്രസിങ് ചെയ്ത് തരാമെന്നും ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനെ തുടര്‍ന്ന് രോഗിയും കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് ഡോക്ടര്‍മാരുമായും ആശുപത്രി ജീവനക്കാരുമായും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി മാറുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ കൈ പിടിച്ച് തിരിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും മറ്റ് ജീവനക്കാരോട് അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുമളി പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?