പരീക്ഷാ വിജയികളെ വണ്ടന്‍മേട് പഞ്ചായത്ത് അനുമോദിച്ചു
പരീക്ഷാ വിജയികളെ വണ്ടന്‍മേട് പഞ്ചായത്ത് അനുമോദിച്ചു
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് പരിധിയില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ വണ്ടന്‍മേട് ആമയാര്‍ എംഇഎസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക മായ വസുന്തരാദേവിയെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി പ്രിന്‍സ്, ആന്‍സി ജെയിംസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബന്‍ പാനോസ്, വണ്ടന്‍മേട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി ആര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ജോണ്‍, മുതിര്‍ന്ന പഞ്ചായത്തംഗം ജി പി രാജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?