തോപ്രാംകുടി സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് : യൂത്ത് കോണ്‍ഗ്രസ് ബാങ്കിനുമുമ്പില്‍ പ്രതിഷേധം നടത്തി
തോപ്രാംകുടി സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് : യൂത്ത് കോണ്‍ഗ്രസ് ബാങ്കിനുമുമ്പില്‍ പ്രതിഷേധം നടത്തി
ഇടുക്കി: തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ബാങ്കിനുമുമ്പില്‍ പ്രതിഷേധം നടത്തി. നൂറിലേറെ നിക്ഷേപകര്‍ക്ക് പത്തുകോടിയിലേറെ രൂപയാണ് തിരികെ നല്‍കാനുള്ളത്. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത് കഴിഞ്ഞ മൂന്നുഘട്ടങ്ങളിലെ ഭരണസമിതിയാണെന്നും വിജിലന്‍സ് അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഡയാലിസിസ് രോഗികള്‍ ഉള്‍പ്പെടെ പലരും നിക്ഷേപം തിരികെ ലഭിക്കുന്നതിനായി നിരവധി തവണ ബാങ്കില്‍ കയറിയിറങ്ങുകയും ചിലര്‍ ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പണം തട്ടിയെടുത്ത ഭരണസമിതിയംഗങ്ങള്‍ പലരും വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിക്കുകയും തോപ്രാംകുടി കേന്ദ്രീകരിച്ച് വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്താതെ അടുത്തിടെ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് അന്വേഷണം വഴി തിരിച്ചുവിടാനാണ് ശ്രമം നടത്തുന്നതെന്നാണ് സമരക്കാരുടെ ആരോപണം. ഭരണത്തിന്റെ തണലില്‍ നിക്ഷേപകരെ വെല്ലുവിളിച്ച് സുഖലോലുപരായി വിലസുന്ന 2010 മുതലുള്ള ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. നിതിന്‍ ജോയി, ജോണ്‍സണ്‍ ജോയി, റോബിന്‍ ജോര്‍ജ്, അനല്‍മോന്‍ സെബാസ്റ്റ്യന്‍, ആല്‍ബിന്‍ ജോയി, സുമേഷ് തുരുത്തേല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു കരക്കുന്നേല്‍, പഞ്ചായത്തംഗം കെ കെ മനോജ് എന്നിവര്‍ വ്യക്തമാക്കി.
What's Your Reaction?