കേന്ദ്ര സര്‍ക്കാര്‍ കൃഷിഭൂമികളെ ഉള്‍പ്പെടുത്തി ഇഎസ്എ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് ഇടതു-വലതു സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത മൂലം: ബിജെപി
കേന്ദ്ര സര്‍ക്കാര്‍ കൃഷിഭൂമികളെ ഉള്‍പ്പെടുത്തി ഇഎസ്എ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് ഇടതു-വലതു സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത മൂലം: ബിജെപി
ഇടുക്കി: ജില്ലയിലെ കൃഷിഭൂമി അടക്കമുള്ള വില്ലേജുകള്‍ ഉള്‍പ്പെടുത്തി ഇഎസ്എ കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത് ഇടതു-വലതു സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത മൂലമാണെന്ന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി. വനഭൂമിയും റവന്യൂഭൂമിയും കൃത്യമായി അളന്ന് വേര്‍തിരിക്കാതെ കൃഷിയിടങ്ങളും ടൗണുകളും ജനവാസ മേഖലകളും ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാരുകള്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഒരുസെന്റ് വനഭൂമി പോലും ഇല്ലാത്ത വില്ലേജുകളെയും കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉമ്മന്‍ വി.ഉമ്മന്‍ റിപ്പോര്‍ട്ടില്‍ കൃഷിഭൂമി മാത്രമുള്ളതായി പ്രതിപാദിച്ചിരുന്ന ഉടുമ്പന്‍ചോല, ഉപ്പുതോട്, കല്‍ക്കൂന്തല്‍, തങ്കമണി, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടന്‍മേട്, അണക്കര, ആനവിലാസം, ചക്കുപള്ളം, ഇരട്ടയാര്‍ എന്നീ വില്ലേജുകളെയും ജനവാസ മേഖലകളെയും ഉള്‍പ്പെടുത്തി ജില്ലയിലെ 51 വില്ലേജുകളെയാണ് ഇഎസ്എയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനങ്ങളെ വിവിധ സ്ഥലങ്ങളില്‍ വിളിച്ചുചേര്‍ത്ത് അവര്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന് ആക്ഷേപം ബോധിപ്പിക്കാനുള്ള അപേക്ഷാ ഫോറത്തിന്റെ മാതൃക തയാറാക്കി വിതരണം ചെയ്യും. അത് മന്ത്രാലയത്തിലേക്ക് അയയ്ക്കാനുള്ള സഹായങ്ങളും ചെയ്തുനല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, സന്തോഷ്‌കുമാര്‍, കെ കുമാര്‍, ഷൈന്‍ വര്‍ഗീസ്, ഷാജി നെല്ലിപ്പറമ്പില്‍, ഗൗതംകൃഷ്ണ, വിഷ്ണു പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?