അടിമാലി ലക്ഷംവീട് നിവാസികളുടെ സമരം പത്താം ദിവസത്തിലേയ്ക്ക്

അടിമാലി ലക്ഷംവീട് നിവാസികളുടെ സമരം പത്താം ദിവസത്തിലേയ്ക്ക്

Jul 4, 2026 - 12:53
 0
അടിമാലി ലക്ഷംവീട് നിവാസികളുടെ സമരം പത്താം ദിവസത്തിലേയ്ക്ക്
This is the title of the web page

ഇടുക്കി: അടിമാലി ലക്ഷംവീട് നിവാസികള്‍ നടത്തിവരുന്ന സമരം പത്താം ദിവസത്തിലേക്ക്. ശനിയാഴ്ച രാവിലെ പെയ്ത മഴയില്‍ പ്രദേശത്ത് ചെറിയതോതില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. കൂടാതെ മണ്ണിടിഞ്ഞ ഭാഗത്ത് ചെറിയ രീതിയില്‍ മണ്ണ് വിണ്ടിരിക്കുന്നതും ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്. തങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണാതെ സമരമുഖത്തുനിന്ന് പിന്മാറില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. അതേസമയം വീട് പൂര്‍ണമായി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വാസയോഗ്യമല്ലാത്ത വീടുകളുള്ള കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് കാര്യത്തില്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിന് കത്ത് നല്‍കി. മുടങ്ങിക്കിടക്കുന്ന നാലുമാസത്തെ വാടക കുടിശികകള്‍ ഉടന്‍തന്നെ തീര്‍ക്കുമെന്ന് ദേവികുളം സബ് കലക്ടര്‍  വി എം ആര്യ അറിയിച്ചു. പ്രദേശത്തെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടി ഉണ്ടാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow