നെടുങ്കണ്ടത്ത് ശക്തമായ കാറ്റില്‍ മരം വീടിനുമുകളിലേയ്ക്ക് കടപുഴകി വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക് 

നെടുങ്കണ്ടത്ത് ശക്തമായ കാറ്റില്‍ മരം വീടിനുമുകളിലേയ്ക്ക് കടപുഴകി വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക് 

Jul 4, 2026 - 14:42
 0
നെടുങ്കണ്ടത്ത് ശക്തമായ കാറ്റില്‍ മരം വീടിനുമുകളിലേയ്ക്ക് കടപുഴകി വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് ശക്തമായ കാറ്റില്‍ മരം വീടിനുമുകളിലേയ്ക്ക് കടപുഴകി വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. ആശാരികണ്ടം തട്ടാംപറമ്പില്‍ സാജുവിന്റെ മകള്‍ സാന്ദ്രയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8 ഓടെയാണ് സംഭവം. അയല്‍വാസിയുടെ പറമ്പില്‍നിന്ന മരം ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഗൃഹനാഥനായ സാജു, ഭാര്യ അജിത, മക്കളായ സന്ദീപ്, സാന്ദ്ര എന്നിവര്‍ ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്നു. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന മകള്‍ സാന്ദ്രയുടെ മുകളിലേക്കാണ് മുറിയുടെ ഷീറ്റ് തകര്‍ന്നുവീണത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow