കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Jul 4, 2026 - 15:27
 0
കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ ആത്മഹത്യ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിയെ സമീപിച്ചിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സമ്മര്‍ദം മൂലമാണ് സാബു ജീവനൊടുക്കിയതെന്നാണ് പരാതി. 2024 ഡിസംബര്‍ 20ന് കട്ടപ്പന റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബു തോമസ് തൂങ്ങിമരിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയയ്ക്കും കിടപ്പുരോഗിയായ അമ്മയ്ക്കും വേണ്ടി നിക്ഷേപ തുകയില്‍നിന്ന് 2 ലക്ഷം പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സാബുവിന്റെ മരണശേഷം പ്രതിഷേധം കടുത്തതോടെ പലിശയും ചേര്‍ത്ത് 14,59,940 രൂപ സൊസൈറ്റി സാബുവിന്റെ കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു. പ്രതികളായ ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയെങ്കിലും, തുടര്‍ അന്വേഷണം മെല്ലെ പോകുന്നതിനെതിരെയാണ് കുടുബം രംഗത്തുവരികയായിരുന്നു

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow