പാമ്പനാര്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന് സമീപം മാലിന്യം അടിഞ്ഞുകൂടുന്നു
പാമ്പനാര്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന് സമീപം മാലിന്യം അടിഞ്ഞുകൂടുന്നു
ഇടുക്കി: പാമ്പനാര്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിനുസമീപം മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതായി ആരോപണം. വിവിധ സ്ഥലങ്ങളിലായി കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ കല്യാണമണ്ഡപം പോകുന്ന ഭാഗത്ത് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കല്യാണമണ്ഡപം, ഹോമിയോ ഡിസ്‌പെന്‍സറി, പാമ്പനാര്‍ ഗവ. ഹൈസ്‌കൂള്‍, കുമാരപുരം നഗര്‍, ചിദംബരം എസ്റ്റേറ്റ് എന്നീ ഭാഗങ്ങളിലേക്ക് പോകാനുള്ള പാതകൂടിയാണിത്. ഇവിടെ ഇഴജന്തുക്കളെ കാണുന്നത് നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തുന്നുണ്ട്. എത്രയും വേഗം മാലിന്യങ്ങള്‍ ഇവിടെനിന്ന് നീക്കാനുള്ള നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?