ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു: തൊടുപുഴയില്‍ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു: തൊടുപുഴയില്‍ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍
ഇടുക്കി: തൊടുപുഴയില്‍ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചതായി പരാതി. തൊടുപുഴയിലെ ഗ്രാന്‍ഡിസ് സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ 17 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ചയാണ് സംഭവം. മൊബൈല്‍ ഫോണ്‍ ആന്‍ഡ്് ലാപ്ടോപ്പ് സര്‍വീസ് കോഴ്സിന് പഠിക്കുന്നതിനായാണ് വിദ്യാര്‍ഥി സ്ഥാപനത്തിലെത്തിയത്. സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റല്‍ സൗകര്യമുണ്ടെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നുമുറികളിലായി 11 പേരാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അവിടെ താമസിക്കുന്ന മൂന്ന് പേര്‍ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നാലെ ഇക്കാര്യം കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. എന്നാല്‍ അധ്യാപകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പകര്‍ത്തി ഇവര്‍ക്ക് നല്‍കുന്നത്. അധ്യാപകര്‍ ഹോസ്റ്റലില്‍ എത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തങ്ങള്‍ ലഹരി ഉപയോഗിച്ചെന്ന് ഇവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒരുതവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു വാദം. എന്നാല്‍ ഉപദേശിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുകയോ വീട്ടില്‍ കാര്യങ്ങള്‍ ധരിപ്പിക്കുകയോ ചെയ്യാതെ ഇവരെ വിട്ടയച്ചെന്നാണ് മര്‍ദനമേറ്റ വിദ്യാര്‍ഥി പറയുന്നത്. വേദന അധികമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. കേസില്‍ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജ്യുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
What's Your Reaction?