ഇരട്ടയാര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടവും ലഹരി വിമുക്ത ഇരട്ടയാര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു  

ഇരട്ടയാര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടവും ലഹരി വിമുക്ത ഇരട്ടയാര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു  

Aug 19, 2026 - 12:18
 0
ഇരട്ടയാര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടവും ലഹരി വിമുക്ത ഇരട്ടയാര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു  
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ 'ലഹരി വിമുക്ത ഇരട്ടയാര്‍' ക്യാമ്പയിന്റെ ഭാഗമായി ജനകീയ റാലിയും പൊതുസമ്മേളനവും നടത്തി. റാലിയില്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, വിവിധ രാഷ്ട്രീയ-യുവജന സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ നടന്ന സാംസ്‌കാരിക സമ്മേളനവും ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അഡ്വ. സേനാപതി വേണു എംഎല്‍എ നിര്‍വഹിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ലഹരി വിമുക്ത സന്ദേശ ഇന്‍സ്റ്റലേഷന്‍ റോയി കെ പൗലോസ് എംഎല്‍ എ അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ അധ്യക്ഷയായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow