ഉപ്പുതോട് ക്ഷീരോല്‍പാദക സഹകരണ സംഘം സ്‌പെഷ്യല്‍ ഇന്‍സെന്റീവ് വിതരണം നടത്തി
ഉപ്പുതോട് ക്ഷീരോല്‍പാദക സഹകരണ സംഘം സ്‌പെഷ്യല്‍ ഇന്‍സെന്റീവ് വിതരണം നടത്തി
ഇടുക്കി: ഉപ്പുതോട് ക്ഷീരോല്‍പാദക സഹകരണ സംഘം ക്ഷീര കര്‍ഷകര്‍ക്കായി സ്‌പെഷ്യല്‍ ഇന്‍സെന്റീവ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ ഉദ്ഘാടനം ചെയ്തു. ഉല്‍പാദന ചിലവും കാലിത്തീറ്റയുടെയും കച്ചിയുടെയും വിലവര്‍ധനവും മൂലം ക്ഷീരകര്‍ഷകര്‍ പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഭരണസമിതി കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാന്‍ തീരുമാനിച്ചത്. കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകന്‍ - കര്‍ഷക, പ്രായം കൂടിയ ക്ഷീരകര്‍ഷക, പ്രായം കുറഞ്ഞ ക്ഷീരകര്‍ഷകന്‍ എന്നിവര്‍ക്കും 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെ പാല്‍ അളന്ന മുഴുവന്‍ കര്‍ഷകര്‍ക്കുമാണ് ഇന്‍സെന്റീവ് ആനുകൂല്യം ലഭിക്കുക. സംഘം പ്രസിഡന്റ് സണ്ണി ജോണ്‍ പുല്‍കുന്നേല്‍ അധ്യക്ഷനായി. സെക്രട്ടറി രാധേഷ് കൃഷ്ണ, ഭരണസമിതിയംഗങ്ങളായ ബെന്നി നെയ്വേലിക്കുന്നേല്‍, സാബു ചാറാടിയില്‍, ഡെയ്‌സി ജിമ്മി, സോണിയ സാജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

