സിപിഐ അയ്യപ്പന്‍കോവില്‍ ലോക്കല്‍ കമ്മിറ്റി വാഴൂര്‍ സോമന്‍ അനുസ്മരണം നടത്തി
സിപിഐ അയ്യപ്പന്‍കോവില്‍ ലോക്കല്‍ കമ്മിറ്റി വാഴൂര്‍ സോമന്‍ അനുസ്മരണം നടത്തി
ഇടുക്കി: സിപിഐ അയ്യപ്പന്‍കോവില്‍ ലോക്കല്‍ കമ്മിറ്റി പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അനുസ്മരണ സര്‍വ്വകക്ഷി യോഗം നടത്തി. സിപിഐ ചപ്പാത്ത് ലോക്കല്‍ സെക്രട്ടറി പി ഗോപി അനുസ്മരണ സന്ദേശം നല്‍കി. നിഷ വിനോജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി, ട്രേഡ് യൂണിയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പങ്കെടുത്തു. ലോക്കല്‍ സെക്രട്ടറി ഷാജി മാത്യു, മനു കെ ജോണ്‍, എ എല്‍ ബാബു, രാജേന്ദ്രന്‍ മാരിയില്‍, ഷാജി പി ജോസഫ്, സി ജെ സ്റ്റീഫന്‍, ജോമോന്‍ വെട്ടിക്കാലയില്‍, സബിത ബിനു, ഷൈമോള്‍ രാജന്‍, പി ജെ സത്യപാലന്‍ എന്നിവര്‍ സെസാരിച്ചു.
What's Your Reaction?

