ബിജെപി അംഗത്വമെടുത്ത എസ് രാജേന്ദ്രനും ജി എന്‍ ഗുരുനാഥനും സ്വീകരണം 8ന് മൂന്നാറില്‍ 

ബിജെപി അംഗത്വമെടുത്ത എസ് രാജേന്ദ്രനും ജി എന്‍ ഗുരുനാഥനും സ്വീകരണം 8ന് മൂന്നാറില്‍ 

Feb 7, 2026 - 17:23
 0
ബിജെപി അംഗത്വമെടുത്ത എസ് രാജേന്ദ്രനും ജി എന്‍ ഗുരുനാഥനും സ്വീകരണം 8ന് മൂന്നാറില്‍ 
This is the title of the web page

ഇടുക്കി: ബിജെപിയില്‍ അംഗത്വമെടുത്ത മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും സിപിഐ  നേതാവുമായ ജി എന്‍ ഗുരുനാഥനും ബിജെപിയില്‍ ചേരുന്ന മറ്റ് പ്രവര്‍ത്തകര്‍ക്കും 8ന് മൂന്നാറില്‍ സ്വീകരണമൊരുക്കും. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ആയിരകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി ദേവികുളം മണ്ഡലത്തില്‍ തങ്ങളുടെ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു എസ് രാജേന്ദ്രന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബി ജെ പിയില്‍ അംഗത്വമെടുത്ത്. രാജേന്ദ്രനൊപ്പം സിപിഐ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി ഗുരുനാഥനും ചേര്‍ന്നിരുന്നു. ജില്ലയിലെ ആകെ മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ തങ്ങള്‍ക്ക് ക്രമാനുഗതമായ വളര്‍ച്ചയുണ്ടെന്ന് ബി ജെ പി കരുതുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ദേവികുളം. ഈ സാഹചര്യത്തിലാണ് എസ് രാജേന്ദ്രനും ജി എന്‍ ഗുരുനാഥനും അടക്കം ബി ജെ പിക്കൊപ്പം ചേര്‍ന്നവര്‍ക്ക് സ്വീകരണമൊരുക്കുന്നത്. തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അടക്കം നിരവധി നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി മൂന്നാര്‍  ടൗണില്‍നിന്ന് സമ്മേളന വേദിയിലേക്ക് പ്രകടനം നടക്കും. സിപിഐയില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും മൂന്നാറില്‍ നിന്നും നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. അതേസമയം എസ് രാജേന്ദ്രനും ജിഎന്‍ ഗുരുനാഥനും ബിജെപിയില്‍ ചേര്‍ന്നതിനാല്‍ എല്‍ഡിഎഫിന് ഒരു പോറല്‍പോലും സംഭവിക്കില്ലെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ വിശദീകരണം. സ്വീകരണ സമ്മേളനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് മൂന്നാറില്‍ ബിജെപി നടത്തിയിട്ടുള്ളത്. താഴേത്തട്ടില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിച്ച് തോട്ടം മേഖലയിലും ആദിവാസി ഇടങ്ങളിലും തങ്ങളുടെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow