കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി റോയി കെ പൗലോസ് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി റോയി കെ പൗലോസ് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി എംഎല്‍എ റോയി കെ പൗലോസിന് സ്വീകരണവും വികസനസദസും നടത്തി. എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇടുക്കി നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ എംഎല്‍എയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായാണ് വികസനസദസ് സംഘടിപ്പിച്ചത്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ജനങ്ങള്‍ ഐക്യ ജനാധിപത്യമുന്നണിയെ അധികാരത്തില്‍ ഏറ്റിയതെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞബദ്ധരാണെന്നും എംഎല്‍എ പറഞ്ഞു. വികസനസദസില്‍ അവതരിപ്പിച്ച വികസനപ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും, ആരോഗ്യമേഖലയിലെ അപര്യാപ്തതക്കും, ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനാണ് മുഖ്യപരിഗണന നല്‍കുന്നതെന്നും റോയി കെ പൗലോസ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ഡിസിസി ഭാരവാഹികളായ എസ് ടി അഗസ്റ്റിന്‍, മനോജ് മുരളി, ജെയ്സണ്‍ കെ ആന്റണി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മോഹനന്‍ നായര്‍, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ്, കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ജോയി, നേതാക്കളായ ജോസ് മുത്തനാട്ട്, മിനി സാബു, ഷാജി വെള്ളംമാക്കല്‍, അനീഷ് മണ്ണൂര്‍, സാജു കാരക്കുന്നേല്‍, ജോമോന്‍ തെക്കേല്‍, ലീലാമ്മ ബേബി, ആല്‍ബിന്‍ മണ്ണഞ്ചേരി, ടോമി തെങ്ങുംപള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?