കുമളിയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ചോര്‍ന്ന് വെള്ളം വീടിന്റെ അടിത്തറയിലേയ്ക്ക് കയറുന്നതായി പരാതി

കുമളിയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ചോര്‍ന്ന് വെള്ളം വീടിന്റെ അടിത്തറയിലേയ്ക്ക് കയറുന്നതായി പരാതി

Aug 4, 2026 - 17:42
 0
കുമളിയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ചോര്‍ന്ന് വെള്ളം വീടിന്റെ അടിത്തറയിലേയ്ക്ക് കയറുന്നതായി പരാതി
This is the title of the web page

ഇടുക്കി: കുമളി കൊല്ലംപട്ടട കുരിശുമലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ചോര്‍ന്ന് വെള്ളം വീടിന്റെ അടിത്തറയിലേയ്ക്ക് കയറുന്നതായി പരാതി. കുരിശുമല മടത്തിപറമ്പില്‍ അനി ഷാജിയുടെ വീടാണ് അപകടാവസ്ഥയിലായത്. തേക്കടി തടാകത്തില്‍നിന്ന് കുമളി കുരിശുമലയിലെ മൂന്നര ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലാണ് ചോര്‍ച്ചയുണ്ടായത്. വീടിന്റെ ഉള്‍ഭാഗം വെള്ളമിറങ്ങി തറ നശിച്ച നിലയിലാണ്. വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളും ഏതുസമയവും മറിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. പഞ്ചായത്തിനും ജല അതോറിറ്റിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് മൂന്ന്  സ്ഥലങ്ങളില്‍ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ചോര്‍ച്ച കണ്ടെത്താനായില്ല. അധികൃതരുടെ അനാസ്ഥ മൂലമാണ് പ്രശ്‌നത്തിന് പരിഹാരമാകാത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. വിധവയായ  വീട്ടമ്മയും  മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഒന്‍പത് പേരാണ് ഇവിടെ താമസിക്കുന്നത്. അടിയന്തരമായി ചോര്‍ച്ച കണ്ടെത്തി വീടിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒരുമാസത്തിലേറെയായി തുടരുന്ന ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും വീടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍  ഇടപെടണമെന്നും ഇവരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow