ചിന്നക്കനാലിൽ കാർ തേയില തോട്ടത്തിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്

ചിന്നക്കനാലിൽ കാർ തേയില തോട്ടത്തിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്

Apr 21, 2026 - 15:55
 0
ചിന്നക്കനാലിൽ കാർ തേയില തോട്ടത്തിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്
This is the title of the web page

ഇടുക്കി : കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ചിന്നക്കനാലിന് സമീപം നടുപ്പാറയിൽ കാർ നിയന്ത്രണം വിട്ട് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്‌നാട് സ്വദേശിനി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്തുനിന്ന് താഴെയുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ കാറിൽ നിന്നും പുറത്തെടുത്തു. ഇരുവരെയും മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൂന്നാർ ഭാഗത്ത് നിന്നും ചിന്നക്കനാലിലേക്ക് വരികയായിരുന്നു യാത്രക്കാർ എന്നാണ് പ്രാഥമിക വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow