വട്ടവടയിലെ ക്യാരറ്റ് ശുചീകരണ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് കര്‍ഷകര്‍
വട്ടവടയിലെ ക്യാരറ്റ് ശുചീകരണ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് കര്‍ഷകര്‍

ഇടുക്കി: വട്ടവടയുടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാരറ്റ് ശുചീകരണ യൂണിറ്റുകള്‍ പ്രവര്‍ത്തനമില്ലാതെ നശിക്കുന്നു. വിളവെടുക്കുന്ന ക്യാരറ്റുകള്‍ വൃത്തിയാക്കുന്നതിനായാണ് വിവിധയിടങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിച്ചത്. 2013-14 വര്‍ഷത്തില്‍ രാഷ്ട്ര കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനാണ് യൂണിറ്റുകള്‍ സ്ഥാപിച്ചത്. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച യൂണിറ്റുകളാണ് ഇപ്പോള്‍ പ്രവര്‍ത്തനമില്ലാതെ നശിച്ചുപോകുന്നത്. ഈ യൂണിറ്റുകള്‍ തുറന്ന് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും വിധം പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






