വണ്ടിപ്പെരിയാര്‍ മഞ്ജുമലയില്‍ പുലി വളര്‍ത്തുനായകളെ കൊന്നു
വണ്ടിപ്പെരിയാര്‍ മഞ്ജുമലയില്‍ പുലി വളര്‍ത്തുനായകളെ കൊന്നു
ഇടുക്കി: വണ്ടിപ്പെരിയാര്‍ മഞ്ജുമലയില്‍ പുലി വളര്‍ത്തുനായകളെ കൊന്നുതിന്നു. പുതുലയത്തില്‍ യേശുദാസ്, ശാന്തി എന്നിവരുടെ വീടിനോട് ചേര്‍ന്നുള്ള പട്ടിക്കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ട് നായകളെയാണ് ചൊവ്വാഴ്ച്ച രാത്രി പുലി പിടിച്ചത്. ബുധന്‍ രാവിലെ 6നാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. പ്രദേശത്ത് ആനയുടെ ശല്യം ഉണ്ടായിരുന്നതുകൊണ്ട് നായ കുരച്ചത് കേട്ടിട്ടും ഇവര്‍ വെളിയില്‍ ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് നായ്ക്കളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതോടൊപ്പം വനം വകുപ്പില്‍ വിവരം അറിയിച്ച് അനുസരിച്ച് ഇവര്‍ സ്ഥലത്തെത്തുകയും നായ്ക്കളെ പിടിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇവയെ കൂട് വെച്ച് പിടിക്കുന്നതിനു പകരം സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് പുലിയാണെന്ന് സ്ഥിരീകരിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. അടിയന്തരമായി വനംവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?