ചെറുതോണിയില്‍ ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ചെറുതോണിയില്‍ ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Jun 1, 2026 - 12:16
 0
ചെറുതോണിയില്‍ ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റ് വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ബിജു നീള ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, കുടകള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ട്. വാഴത്തോപ്പ് പഞ്ചായത്തംഗം സി ജി കലേഷ് അധ്യക്ഷനായി. സത്യസായി ബാബ ട്രസ്റ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെഡിപി സംസ്ഥാന സെക്രട്ടറി പി കെ ജയന്‍, ചൂര്‍ണി ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മനോജ് പുളിക്കന്‍, ട്രസ്റ്റ് ഭാരവാഹികളായ റെജി സണ്ണി, സൗമ്യ എ എസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow