കോണ്‍ഗ്രസ് അമ്പലക്കവല വാര്‍ഡ് കണ്‍വന്‍ഷന്‍ നടത്തി
കോണ്‍ഗ്രസ് അമ്പലക്കവല വാര്‍ഡ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: കോണ്‍ഗ്രസ് അമ്പലക്കവല വാര്‍ഡ് കണ്‍വന്‍ഷന്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോണി കുളംപള്ളി ഉദ്ഘാടനംചെയ്തു. പത്ത് വര്‍ഷത്തെ ഇരുണ്ട കാലഘട്ടത്തില്‍നിന്നും മോചനം നേടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ജനങ്ങളെന്നും അവരുടെ ക്ഷേമവും നാടിന്റെ പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി മനോജ് മുരളി, കട്ടപ്പ മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, സജിമോള്‍ ഷാജി, ഷാജി വെള്ളംമാക്കല്‍, തങ്കച്ചന്‍ ഇളംതിരുത്തി ബേബി വടയാറ്റ്, മാത്യു പുളിക്കത്താഴെ, കെ സി രാജു, എ എന്‍ മനോജ് സജി കോലോത്ത്, ആന്‍സി സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?