ഹൈറേഞ്ചിലെ പള്ളികളില്‍ ദുഃഖവെള്ളി ആചരണം
ഹൈറേഞ്ചിലെ പള്ളികളില്‍ ദുഃഖവെള്ളി ആചരണം
ഇടുക്കി: യേശുവിന്റെ പീഢാസഹനവും കുരിശുമരണവും അനുസ്മരിച്ച് ഹൈറേഞ്ചിലെ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ, വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന, ഉപ്പുതറ സെന്റ് മേരീസ് ഫൊറോന, എഴുകുംവയല്‍ സെന്റ് ജൂഡ്, ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന, അണക്കര സെന്റ് തോമസ് ഫൊറോന, കട്ടപ്പന സെന്റ് ജോര്‍ജ് ഓര്‍ത്തഡോസ്, കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളികളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷണവും നടന്നു. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോസ് മംഗലത്തില്‍, സഹവികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ഫാ. ജോര്‍ജ് പുല്ലന്തനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നഗരത്തില്‍ പരിഹാര പ്രദക്ഷിണവും നഗരി കാണിക്കല്‍ ശുശ്രുഷയും നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
What's Your Reaction?