പാംബ്ല ഡാമില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങി മരിച്ചു
പാംബ്ല ഡാമില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങി മരിച്ചു
ഇടുക്കി: പനംകുട്ടിക്കുസമീപം പാംബ്ല ഡാമില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങി മരിച്ചു. കമ്പിളികണ്ടം തേക്കുമലയില്‍ എഡ്വിന്‍ ഷിജുവാണ് മരിച്ചത്. മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയും വെള്ളത്തൂവല്‍ പൊലീസും നാട്ടുകാരുംചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി.
What's Your Reaction?