കട്ടപ്പന വിദേശമദ്യ വില്‍പ്പനശാലയുടെ സമീപത്ത് മാലിന്യം തള്ളല്‍ രൂക്ഷം
കട്ടപ്പന വിദേശമദ്യ വില്‍പ്പനശാലയുടെ സമീപത്ത് മാലിന്യം തള്ളല്‍ രൂക്ഷം

ഇടുക്കി:കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ വിദേശമദ്യ വില്‍പ്പനശാലയുടെ സമീപത്ത് മാലിന്യം കുമിഞ്ഞുകൂടുന്നു. വ്യാപാരശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് പുറമേ, വീടുകളില്‍ നിന്നുള്ള കുട്ടികളുടെ നാപ്കിന്‍സ് , മദ്യക്കുപ്പികള്‍ എന്നിവയാണ് ഇപ്പോള്‍ പാതയുടെ വശങ്ങള്‍ കൈയടക്കുന്നത്. മാലിന്യം തള്ളലിനെതിരെ വിവിധ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, മാലിന്യംതള്ളല്‍ തകൃതിയായി നടക്കുകയാണ്. അഴുകിയ ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കം പ്ലാസ്റ്റിക് ചാക്കുകെട്ടുകളിലാക്കി ഇവിടെയിട്ടിരിക്കുന്നു. മേഖലാ മാലിന്യത്താല്‍ നിറഞ്ഞതോടെ ഇതുവഴി വാഹനത്തില്‍ വരുന്നവരും മാലിന്യം വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. കൂടാതെ മദ്യ വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങിക്കുകയും, ഇവിടെ ഇരുന്ന് മദ്യപിച്ച ശേഷം കുപ്പികള്‍ എറിഞ്ഞു പൊട്ടിക്കുന്നതും പതിവാണ്. നഗരസഭയുടെ നേതൃത്വത്തില്‍ മുന്‍പ് മാലിന്യം നീക്കം ചെയ്തുവെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം വീണ്ടും മാലിന്യം നിറയുന്ന സ്ഥിതിയാണ് കാണാന്‍ സാധിക്കുന്നത്. ഇതോടെ മേഖല സാംക്രമിക രോഗ ഭീഷണി നേരിടുകയാണ്. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം അടക്കം ഊര്‍ജിതമായി നടക്കുമ്പോഴും പാതയോരങ്ങളില്‍ ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യം വലിച്ചെറിയുന്നത് തടയുവാന്‍ നഗരസഭക്കോ, ആരോഗ്യവകുപ്പിനോ സാധിക്കുന്നില്ല എന്നാണ് ആക്ഷേപം. അധികൃതര്‍ ശ്രദ്ധ ചെലുത്തി നിലവിലെ മാലിന്യം നീക്കം ചെയ്യുകയും, മാലിന്യമിടുന്നത് തടയാന്‍ സിസിടിവി അടക്കമുള്ള ശ്വാശ്വത പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.
What's Your Reaction?






