സൗജന്യ മെഡിക്കല്‍ ക്യാമ്പ് പീരുമേട്ടില്‍

സൗജന്യ മെഡിക്കല്‍ ക്യാമ്പ് പീരുമേട്ടില്‍

Apr 29, 2024 - 19:06
Jun 29, 2024 - 19:09
 0
സൗജന്യ മെഡിക്കല്‍ ക്യാമ്പ് പീരുമേട്ടില്‍
This is the title of the web page

ഇടുക്കി: പീരുമേട്ടിലെ മാധ്യമപ്രവര്‍ത്തകനും ടൂറിസം സംരംഭകനുമായ ബോബി മാത്യുവിന്റെ മൂന്നാം ചരമ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ് നടന്നു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടന്നത് . ബോബി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും ചേര്‍ന്ന് നടത്തിയ ക്യാമ്പില്‍ ജനറല്‍ സര്‍ജറി, ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗം എന്നിവയില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ഓര്‍ത്തോ വിഭാഗം രോഗികള്‍ക്ക് 800 രൂപ ചെലവ് വരുന്ന ബിഎംടി ടെസ്റ്റ് സൗജന്യമായി ചെയ്തു നല്‍കി. ബോബി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബിജു പി ചാക്കോ, സെക്രട്ടറി രഞ്ജിത എം ജോസഫ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ പി.ആര്‍.ഒ അരുണ്‍ ആണ്ടൂര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow