സിപിഐ എം കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

സിപിഐ എം കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

Sep 25, 2026 - 11:59
 0
സിപിഐ എം കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
This is the title of the web page

ഇടുക്കി: പിണറായി വിജയനെതിരായ രാഷ്ട്രീയ പകവീട്ടലിനെതിരെ സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി കേരളത്തില്‍ ബിജെപിക്ക് ചുവടുറപ്പിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും കളമൊരുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീംകോടതി വരെ തള്ളിയ കേസില്‍ രാഷ്ട്രീയ പ്രേരിതമായി പ്രതിപക്ഷ നേതാവിനെ കുടുക്കാനുള്ള നീക്കമാണിത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണം പിടിക്കാന്‍ എല്ലാസഹായവും നല്‍കുന്നത് കോണ്‍ഗ്രസാണ്. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ വൈദ്യുതി മുടക്കി ജനത്തെ ദ്രോഹിക്കുന്നു. ആരോഗ്യമേഖലയെ താറുമാറാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവപ്പ് പോലും അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍തന്നെ ദ്രോഹ നടപടികള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.
ഇഎസ്എയുടെ പുതിയ കരടുവിജ്ഞാപനം പുറത്തുവന്ന് രണ്ടുമാസമായിട്ടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനോ മറുപടി നല്‍കാനോ യുഡിഎഫ് സര്‍ക്കാര്‍ തയാറാകാത്തത് ജനവഞ്ചനയാണ്. മുന്‍ഹരിത എംഎല്‍എ കൂടിയായ മുഖ്യമന്ത്രിയുടെ നിലപാട് എന്താകുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ടെന്നും കെ കെ ജയചന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow