കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും നടത്തി.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന മാര്‍ക്കറ്റില്‍ 30 വര്‍ഷമായി കൊച്ചിന്‍ സ്റ്റോഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന ഷാജി ജോസഫിന് ബിസിനസ് എക്‌സ് ലന്‍സ് അവാര്‍ഡും ബജറ്റ് ഹോളിഡേയ്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ ജിതിന്‍ കാവുങ്കലിന് യൂത്ത് ഐക്കണ്‍ അവാര്‍ഡും സമ്മാനിച്ചു.
നാലാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ പുളിയന്‍മല കാര്‍മല്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥി നീരവ് എ നായരെ അനുമോദിച്ചു. യൂത്ത് വിങ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍ അധ്യക്ഷനായി. കെവിവിഇഎസ് യൂത്ത് വിങ് സംസ്ഥാന ജനറല്‍ സെക്രട്ടടി സിജോമോന്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സലീം പി എസ് സംഘടനാ സന്ദേശം നല്‍കി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ പി ബഷീര്‍, വനിതാ വിങ് പ്രസിഡന്റ് അഗ്‌നസ് ജോസ്, യൂത്ത് വിങ് ജില്ലാ ട്രഷറര്‍ സനൂബ് സഖറിയ,ജനറല്‍ സെക്രട്ടടി ജിനേഷ് മാത്യു. ട്രഷറര്‍ ആര്‍. ശ്രീധര്‍, യുത്ത് വിംഗ് രക്ഷാധികാരി ഷിയാസ് എ കെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അജിത്ത് സുകുമാരന്‍ (പ്രസിഡന്റ്), സിജോ എവറസ്റ്റ് (ജനറല്‍ സെക്രട്ടറി), സബില്‍ ലത്തീഫ് (ട്രഷറര്‍) രഞ്ജു ഗോപാല്‍ (വര്‍ക്കിങ് പ്രസിഡന്റ്), ഷിയാസ് എ കെ (രക്ഷാധികാരി) എന്നിവര്‍ ചുമതലയേറ്റു.
What's Your Reaction?