ലാലിസ് അക്കാദമി മേരികുളത്ത് പ്രവര്‍ത്തനമാരംഭിച്ചു
ലാലിസ് അക്കാദമി മേരികുളത്ത് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: നീറ്റ്, കീം, ബി.എസ്.സി നഴ്‌സിങ്, പി.എസ്.സി. പരീക്ഷ പരിശീലന കേന്ദ്രമായ ലാലിസ് അക്കാദമി അയ്യപ്പന്‍കോവില്‍ മേരികുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. ചങ്ങനാശേരി എസ്ബി കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. ജോസ് പി ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സന്‍ ലൈബ്രറിയും പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലയില്‍ വായനാമുറിയും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വൈസ് പ്രസിഡന്റ് ആശാ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്, ജെയിംസ് തോക്കോമ്പില്‍, അക്കാദമി ഡയറക്ടര്‍ തോമസ് പി വി, ലാലി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ തുടര്‍പഠനത്തിനും സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നത്തിനും ശരിയായ ദിശാബോധം നല്‍കി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. നീറ്റ്, കീം, ബി.എസ്.സി നഴ്‌സിങ്, പി.എസ്.സി. പരീക്ഷകള്‍ക്ക് വിദഗ്ധരായ അധ്യാപകര്‍ പരിശീലനം നല്‍കുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനും കരിയര്‍ നിര്‍ദേശങ്ങളും അക്കാദമിയില്‍നിന്ന് നല്‍കുമെന്ന് ഡയറക്ടര്‍ തോമസ് പി വി പറഞ്ഞു. മേരികുളം കോണ്‍വെന്റ് ബില്‍ഡിങ്ങിലാണ് ലാലീസ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.
What's Your Reaction?






