സ്വര്‍ണ ഇടപാട്: കട്ടപ്പനയില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയ കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസിന്റെ വലയില്‍
സ്വര്‍ണ ഇടപാട്: കട്ടപ്പനയില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയ കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസിന്റെ വലയില്‍

ഇടുക്കി: സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് കട്ടപ്പനയില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ പ്രതി പൊലീസിന്റെ വലയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി ഷെരീഫാണ് എറണാകുളം സ്വദേശിയെ കബളിപ്പിച്ച് പണവുമായി കടന്നുകളഞ്ഞത്. കട്ടപ്പന പൊലീസ് പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് സൂചന. 30 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണം കടമായി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് എറണാകുളം സ്വദേശിയെ വെള്ളിയാഴ്ച വൈകിട്ട് കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന്, അഡ്വാന്‍സായി കൊണ്ടുവന്ന 8 ലക്ഷം രൂപയുമായി ഷെരീഫ് കടന്നുകളയുകയായിരുന്നു.
What's Your Reaction?






