വളര്‍ത്തു നായയെ പാറയില്‍ അടിച്ചു കൊലപ്പെടുത്തി: നായ കുരച്ചുചാടിയതിന്റെ പ്രകോപനത്തില്‍ യുവാവിന്റെ ക്രൂരത
വളര്‍ത്തു നായയെ പാറയില്‍ അടിച്ചു കൊലപ്പെടുത്തി: നായ കുരച്ചുചാടിയതിന്റെ പ്രകോപനത്തില്‍ യുവാവിന്റെ ക്രൂരത

ഇടുക്കി: ബന്ധുവീട്ടിലെ നായ കുരച്ചുചാടിയതിന്റെ പ്രകോപനത്തില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊലപ്പെടുത്തി. നെടുങ്കണ്ടം സന്യാസിയോടയിലാണ് സംഭവം. സന്യാസിയോട സ്വദേശി കളപുരമറ്റത്തില്‍ രാജേഷിനെതിരെ കമ്പംമെട്ട് പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടില്‍ എത്തിയ രാജേഷ് സഹോദരി ശാരിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും, ശാരിയേയും പ്രായമായ സ്ത്രീയേയും മര്‍ദ്ദിക്കുകയും ചെയ്തു.വീട്ടുകാരെ മര്‍ദ്ദിയ്ക്കുന്നത് കണ്ടതോടെ പൂട്ടിയിട്ടിരുന്ന നായ കുരയ്ക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ രാജേഷ് തുടലില്‍ നിന്ന് പട്ടിയെ അഴിച്ച ശേഷം സമീപത്തെ പാറയില്‍ അടിച്ചു കൊലപെടുത്തുകയായിരുന്നു. പോമറേനിയന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയാണ് ചത്തത്. രാജേഷ് മുന്‍പും പലതവണ, സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് ആരോപണം.
What's Your Reaction?






