പൈനാവില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി 

പൈനാവില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി 

May 24, 2026 - 14:50
 0
പൈനാവില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി 
This is the title of the web page

ഇടുക്കി: പൈനാവില്‍ നവചൈതന്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം വിജി കണ്ണന്‍ ഉദ്ഘാടനംചെയ്തു. ടൗണ്‍ പ്രദേശങ്ങളും ഗവ. യുപി സ്‌കൂളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങള്‍ ശുചീകരിക്കുകയും ചെയ്തു. പഞ്ചായത്തംഗം അമ്മിണി ജോസ് സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബിനു ബി, സെക്രട്ടറി ക്രിസ്റ്റിന്‍ ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ ക്ലബ്ബംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow