കട്ടപ്പന കാര്‍ഡമംവാലി ലയണ്‍സ് ക്ലബ് പുഷ്പഗിരിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കട്ടപ്പന കാര്‍ഡമംവാലി ലയണ്‍സ് ക്ലബ് പുഷ്പഗിരിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

May 24, 2026 - 14:45
 0
കട്ടപ്പന കാര്‍ഡമംവാലി ലയണ്‍സ് ക്ലബ് പുഷ്പഗിരിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയും കട്ടപ്പന കാര്‍ഡമംവാലി ലയണ്‍സ് ക്ലബ്ബുംചേര്‍ന്ന് കാമാക്ഷി പുഷ്പഗിരിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിജു നെടുംചേരിയില്‍ ഉദ്ഘാടനംചെയ്തു. ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, അസ്ഥിരോഗം, നേത്രരോഗം, ശ്വാസകോശരോഗം, ത്വക്ക്, മെമ്മറി ക്ലിനിക് എന്നീ വിഭാഗങ്ങളിലായി ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ്, പിഎഫ്ടി തുടങ്ങിയ പരിശോധനകളും സൗജന്യമായിരുന്നു. ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ ഫിലിപ്പ് ജോണ്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം കെ കെ സുബി, പഞ്ചായത്തംഗം വത്സമ്മ ശശികുമാര്‍, ലയണ്‍സ് ക്ലബ് റീജിയന്‍ ചെയര്‍മാന്‍ റെജി ജോസഫ്, പി എം ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow