ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വാര്‍ഷിക പൊതുയോഗംചേര്‍ന്നു

ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വാര്‍ഷിക പൊതുയോഗംചേര്‍ന്നു

May 24, 2026 - 17:19
 0
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വാര്‍ഷിക പൊതുയോഗംചേര്‍ന്നു
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്റെ 54ാമത് വാര്‍ഷിക പൊതുയോഗംചേര്‍ന്നു. യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അധ്യക്ഷനായി. നായര്‍ സമൂഹത്തിലെ ആരുടെയും ഉന്നമനം അംഗീകരിക്കാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ മുതല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വരെയുള്ളവര്‍ക്കെതിരെ ജനറല്‍ സെക്രട്ടറി നടത്തിയ പരാമര്‍ശങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പിടിവാശി ഉപേക്ഷിച്ച് വ്യവസ്ഥാപിതമായി തെരഞ്ഞെടുപ്പുകള്‍ നടത്തി ഹൈറേഞ്ചില്‍ സൃഷ്ടിച്ച അരാജകത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പൊതുയോഗം പാസാക്കി. രണ്ട് വര്‍ഷത്തിലധികമായി പൂട്ടി സീല്‍ വെച്ചിരിക്കുന്ന യൂണിയന്‍ ആസ്ഥാന മന്ദിരം കരയോഗ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. സെക്രട്ടറി എ ജെ രവീന്ദ്രന്‍ റിപ്പോര്‍ട്ടും കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഉഷാ ബാലന്‍, ഭരണസമിതിയംഗങ്ങളായ ജി ഗോപാലകൃഷ്ണന്‍, ജി ശിവശങ്കരന്‍ നായര്‍, ടി പ്രദീപ് കുമാര്‍, എം കെ ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഹൈറേഞ്ചിലെ വിവിധ കരയോഗങ്ങളില്‍നിന്നും നിരവധി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow