ഹിന്ദു ഏകതാ സമ്മേളനം 29ന് കട്ടപ്പനയില്‍
ഹിന്ദു ഏകതാ സമ്മേളനം 29ന് കട്ടപ്പനയില്‍
ഇടുക്കി: ഹിന്ദു ഏകതാ സമ്മേളനം 29ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ കട്ടപ്പന ടൗണ്‍ഹാളില്‍ നടക്കും. റിട്ട. പി.എസ്.സി. അണ്ടര്‍ സെക്രട്ടറി ഉദയകുമാര്‍ പനങ്ങോട് ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ ശിവന്‍ അധ്യക്ഷനാകും. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബ്രഹ്‌മകുമാരി അംബിക ബഹന്‍ജി അനുഗ്രഹ പ്രഭാഷണവും വിഎച്ച്പി ക്ഷേത്രീയ ധര്‍മപ്രസാര്‍ പ്രമുഖ് വി മോഹനന്‍ മുഖ്യപ്രഭാഷണവും നടത്തും. ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയംഗം കെ കെ സുശീലന്‍, അഖില കേരള വിശ്വകര്‍മ മഹാസഭ കട്ടപ്പന ശാഖ പ്രസിഡന്റ് സി എന്‍ രാജപ്പന്‍ ആചാരി, എസ്എന്‍ഡിപി യോഗം ഇന്‍സ്പെക്ടിങ് ഓഫീസര്‍ അഡ്വ. പി ആര്‍ മുരളീധരന്‍, എന്‍എസ്എസ് കരയോഗം കട്ടപ്പന പ്രസിഡന്റ് അജിത് കെ മുരളീധരന്‍, വൈസ് പ്രസിഡന്റ് രവി പുതുപ്പേടം, സ്വാഗതസംഘം കണ്‍വീനര്‍ റെജി കൊട്ടയ്ക്കാട്ട് എന്നിവര്‍ സംസാരിക്കും. വൈകിട്ട് 5.15ന് പാറക്കടവ് നുപുര ധ്വനിയുടെ ഫ്യൂഷന്‍ തിരുവാതിരയും ദുര്‍ഗ മനോജും സംഘവും അവതരിപ്പിക്കുന്ന യോഗ നൃത്തവും വെള്ളിലാംകണ്ടം ഓലിക്കല്‍ കളരിസംഘത്തിന്റെ കളരിപ്പയറ്റും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാബുരാജ് ശര്‍മ, പി കെ ശിവന്‍, റെജി കൊട്ടയ്ക്കാട്ട്, ജയ്മോന്‍ കെ ആര്‍, അനില്‍ ചെമ്പകശേരി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?