യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

Mar 28, 2026 - 17:22
 0
യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വണ്ടന്‍മേട് മണ്ഡലം കണ്‍വന്‍ഷന്‍ പുറ്റടിയില്‍ സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം മുഴുവന്‍ തകരാറിലാക്കുകയും ആറുലക്ഷം കോടിരൂപ കടക്കെണിയില്‍ ആക്കുകയും ചെയ്തു. സമ്പത്ത് കൊള്ളയടിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ബിജു അക്കാട്ടുമുണ്ട അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ 10 വര്‍ഷത്തെ അഴിമതിയുടെ ദുര്‍ഭരണം ഒരുദിവസം മുമ്പല്ല ഒരു മണിക്കൂര്‍ മുമ്പ് അവസാനിക്കണമെന്നാണ് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമെന്നും അത്രമാത്രം ഈ സര്‍ക്കാരിനെ ജനങ്ങള്‍ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ ജോബിന്‍സ് പാനോസ്, ഡിസിസി ജനറല്‍ സെക്രട്ടറി ജി മുരളീധരന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാമാട്ടുകാരന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ ബാലാസിങ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോധരന്‍, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി പ്രിന്‍സ്, ആന്‍സി ജെയിംസ്, യുഡിഎഫ് നേതാക്കളായ ജോബന്‍ പാനോസ്, ജോസ് പൊട്ടന്‍പ്ലാക്കല്‍, ടോണി ജെയിംസ് എന്നിവര്‍ സംസാരിച്ചു. കണ്‍വന്‍ഷനുശേഷം റോഡ് ഷോയും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow