റോഷി ഇടുക്കിയെ മിടുക്കിയാക്കിയ മിടുക്കന്‍: ജോസ് കെ മാണി: വികസന മുന്നേറ്റ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

റോഷി ഇടുക്കിയെ മിടുക്കിയാക്കിയ മിടുക്കന്‍: ജോസ് കെ മാണി: വികസന മുന്നേറ്റ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

Mar 13, 2026 - 12:27
 0
റോഷി ഇടുക്കിയെ മിടുക്കിയാക്കിയ മിടുക്കന്‍: ജോസ് കെ മാണി: വികസന മുന്നേറ്റ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: ഇടുക്കിയിലേക്ക് കുടിയേറ്റക്കാരനായി വന്ന റോഷി അഗസ്റ്റിന്‍, കുടിയേറ്റക്കാരുടെ രക്ഷകനായി മാറിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മന്ത്രി റോഷി അഗസ്റ്റിന്‍ ക്യാപ്റ്റനായുള്ള വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയെ മിടുക്കിയാക്കിയ മിടുക്കാനാണ് റോഷി. ആദ്യമായി മത്സരിച്ചുവിജയിച്ച ശേഷം അഞ്ചുവര്‍ഷക്കാലയളവിനുള്ളില്‍ അദ്ദേഹം ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. പശ്ചാത്തല സൗകര്യ വികസനം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാവികസന പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിച്ചു. ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിലെ വലിയ ജനപങ്കാളിത്തം എല്‍ഡിഎഫിന്റെ തുടര്‍ഭരണമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍ സി എസ് അജേഷ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ക്യാപ്റ്റന്‍ എം കെ പ്രിയന്‍, മാനേജര്‍ റോമിയോ സെബാസ്റ്റ്യന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, അനില്‍ കൂവപ്ലാക്കല്‍, രാരിച്ചന്‍ നീറണാക്കുന്നേല്‍, മാത്യു ജോര്‍ജ്, അഡ്വ. മനോജ് എം തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow