മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് അനുസ്മരണം കട്ടപ്പനയില്‍
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് അനുസ്മരണം കട്ടപ്പനയില്‍

ഇടുക്കി: അന്തരിച്ച മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് അനുസ്മരണം കട്ടപ്പനയില്‍ നടന്നു.കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച യോഗം കെ.പി.സി.സി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോണി കുളംമ്പള്ളി, മനോജ് മുരളി, ജോസ് മുത്തനാട്ട്, ബീനാ ടോമി, ഷൈനി സണ്ണി ചെറിയാന്‍, പ്രശാന്ത് രാജു ,കെ.ഡി രാധാകൃഷ്ണന്‍ നായര്‍, സജിമോള്‍ ഷാജി, റൂബി വേഴമ്പതോട്ടം പി ജെ ബാബു ,സിന്ധു വിജയകുമാര്‍, രത്‌നമ്മ സുരേന്ദ്രന്‍ ,പൊന്നപ്പന്‍ അഞ്ചപ്ര തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






