കോടാലിപ്പാറ ഉന്നതിയില്‍ ഒരുകോടിയുടെ പദ്ധതികള്‍

കോടാലിപ്പാറ ഉന്നതിയില്‍ ഒരുകോടിയുടെ പദ്ധതികള്‍

Mar 13, 2026 - 12:47
 0
കോടാലിപ്പാറ ഉന്നതിയില്‍ ഒരുകോടിയുടെ പദ്ധതികള്‍
This is the title of the web page

ഇടുക്കി: കോടാലിപ്പാറ ഉന്നതിയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അംബേദ്കര്‍ നഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതിയിലെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കും. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസ് 15 കോടി രൂപ മുതല്‍മുടക്കില്‍ നവീകരിച്ചു. എല്ലാ ഉന്നതികളിലും ശുദ്ധജലം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
യോഗത്തില്‍ നേതാക്കളായ മാത്യു ജോര്‍ജ്, ജലജ വിനോദ്, കെ പി സജി, പി ജെ സത്യപാലന്‍, ഡിടിപിസി പ്രൊജക്ട് ഓഫീസര്‍ ജി അനില്‍കുമാര്‍, ജില്ലാ നിര്‍മിതി പ്രൊജക്ട് എന്‍ജിനിയര്‍ എസ് ബിജു, ഊരുമൂപ്പന്‍ ടി സി രവി തുടങ്ങിയവര്‍ സംസാരിച്ചു. ഒരുകോടി രൂപ ചെലവഴിച്ച് കമ്യൂണിറ്റി ഹാള്‍ നവീകരണം, വൈദ്യുതീകരണം, ശൗചാലയ മന്ദിര നവീകരണം, ഓട നിര്‍മാണം, വീട് നവീകരണം, റോഡ് നിര്‍മാണം എന്നിവയാണ് നടപ്പാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow