കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ഓട്ടോ സ്റ്റാന്‍ഡ് പിന്‍വലിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സമിതി
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ഓട്ടോ സ്റ്റാന്‍ഡ് പിന്‍വലിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സമിതി

ഇടുക്കി: പൊതുജനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ദോഷകരമായ രീതിയില്‍ കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ പുതിയതായി ഓട്ടോ സ്റ്റാന്‍ഡ് അനുവദിച്ച നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കുമളി റോഡിലേക്കുള്ള ബൈപാസിലാണ് കഴിഞ്ഞ പന്ത്രണ്ടാം തീയതി മുതല്‍ പുതിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ആരംഭിച്ചിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും തടയുന്ന തരത്തിലാണ് ഓട്ടോ സ്റ്റാന്‍ഡ് ആരംഭിച്ചിരിക്കുന്നതെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ പരാതി.
കട്ടപ്പന നഗരസഭ, ഡിവൈഎസ്പി, ട്രാഫിക് പൊലീസ് സ്റ്റേഷന്‍, ട്രാഫിക് റഗുലേറ്ററി കമ്മിറ്റി എന്നിവിടങ്ങളിലാണ് പരാതി നല്‍കിയിരിക്കുന്നത്. നോപാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്താണ് സ്റ്റാന്‍ഡിന് അനുമതി നല്‍കിയതെന്നും ആക്ഷേപമുയരുകയാണ്. വ്യാപരി വ്യവസായി സമിതിയംഗങ്ങളേ ഉള്‍പ്പടെ പലരേയും അറിയിക്കാതെയാണ് കഴിഞ്ഞ ദിവസം ട്രാഫിക് റഗുലേറ്ററി കമ്മറ്റി വിളിച്ച് ചേര്‍ത്തതെന്നും നേതാക്കള്‍ പറഞ്ഞു. വ്യവസായി സമിതി ഇടുക്കി ജില്ല വൈസ് പ്രസിഡന്റ് മജീഷ് ജേക്കബിന്റെ നേതൃത്വത്തില്‍ കട്ടപ്പന യൂണിറ്റ് ട്രഷറര്‍ പി.ജെ.കുഞ്ഞുമോന്‍, നെജിം മുഹമ്മദ്, ജഗദീഷ് തുടങ്ങിയവരാണ് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാത്ത പക്ഷം കട്ടപ്പന നഗരസഭ ഓഫീസിന് മുമ്പില്‍ പ്രതിക്ഷേധ സമരം സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു.
What's Your Reaction?






