ഇടുക്കി ജില്ലയിലെ സഹകരണ ബാങ്കുകളില്‍ വന്‍ അഴിമതി: അയ്യപ്പന്‍ കോവില്‍ ബാങ്കില്‍ 2 കോടിയുടെ ക്രമക്കേട്: ഇഡിയോ സിബിഐയോ അന്വേഷിക്കണമെന്ന് ബിജെപി

ഇടുക്കി ജില്ലയിലെ സഹകരണ ബാങ്കുകളില്‍ വന്‍ അഴിമതി: അയ്യപ്പന്‍ കോവില്‍ ബാങ്കില്‍ 2 കോടിയുടെ ക്രമക്കേട്: ഇഡിയോ സിബിഐയോ അന്വേഷിക്കണമെന്ന് ബിജെപി

Jul 22, 2026 - 17:11
 0
ഇടുക്കി ജില്ലയിലെ സഹകരണ ബാങ്കുകളില്‍ വന്‍ അഴിമതി: അയ്യപ്പന്‍ കോവില്‍ ബാങ്കില്‍ 2 കോടിയുടെ ക്രമക്കേട്: ഇഡിയോ സിബിഐയോ അന്വേഷിക്കണമെന്ന് ബിജെപി
This is the title of the web page

ഇടുക്കി: ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലും സര്‍വീസ് സഹകരണ ബാങ്കുകളിലും വ്യാപക ക്രമക്കേടുകളും സാമ്പത്തിക അഴിമതിയും നടന്നതായി ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി ആരോപിച്ചു. അയ്യപ്പന്‍കോവില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മാത്രം രണ്ട് കോടിയിലേറെ അഴിമതി നടന്നതായും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുമളി, അമരാവതി, വണ്ടന്‍മേട്, തോപ്രാംകുടി, വണ്ടിപ്പെരിയാര്‍, പാമ്പനാര്‍, ഏലപ്പാറ സഹകരണ സംഘങ്ങള്‍, മലനാട് കോര്‍പ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ധനസഹായങ്ങളും ആനുകൂല്യങ്ങളും ഭരണസമിതിയിലുള്ളവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. അയ്യപ്പന്‍കോവില്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 4009-ാം നമ്പര്‍ അംഗം കെ ജെ ജോസഫ് ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിലെ അന്വേഷണത്തില്‍ അക്കൗണ്ട് തിരിമറിമൂലം വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു. വിഷയം ഉന്നയിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സഹകരണ നിയമത്തിലെ 68-ാം വകുപ്പ് പ്രകാരം ക്രിമിനല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ സഹകരണ സംഘങ്ങളിലെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, കെ കുമാര്‍, സി സന്തോഷ് കുമാര്‍, രതീഷ് വരകുമല എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow