വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജ് ലഹരിവിരുദ്ധ റാലി നടത്തി
വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജ് ലഹരിവിരുദ്ധ റാലി നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പീരിമേട് സര്‍ക്കിളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വണ്ടിപ്പെരിയാറില്‍ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. കക്കിക്കവലയില്‍നിന്നും ആരംഭിച്ച റാലി പ്രിന്‍സിപ്പല്‍ അനൂപ് എസ് പീരുമേട്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രാജ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി സുന്ദര്‍രാജ് ഉദ്ഘാടനംചെയ്തു. കേരള സര്‍ക്കാര്‍ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് റാലി സംഘടിപ്പിച്ചത്. തുടര്‍ന്ന് വണ്ടിപ്പെരിയാറിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവ അവതരിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പീരുമേട് അസിസ്റ്റന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജിക്ക് ഗോപാല്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇര്‍ഷാദ് കാദര്‍, മാധ്യമപ്രവര്‍ത്തകന്‍ ഷാജി കുരിശുമൂട്, ജിക്കോ വളപ്പില്‍, പി കെ ഗോപിനാഥന്‍, അസി. എക്‌സ് സൈസ് ഇന്‍സ്‌പെക്ടര്‍ രാജ് കുമാര്‍ ബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?