ഡെല്‍ഹിയില്‍ നേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമം: കുമളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ഡെല്‍ഹിയില്‍ നേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമം: കുമളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: ഡല്‍ഹിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കും നേരെ ഡല്‍ഹി പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കുമളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം എം വര്‍ഗീസ് ഉദ്ഘാടനംചെയ്തു. കെപിസിസി ആഹ്വാനപ്രകാരം കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയ നേതാക്കള്‍ക്കുനേരെയാണ് പൊലീസ് അതിക്രമം ഉണ്ടായത്. തേക്കടി ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി പി റഹീം അധ്യക്ഷനായി. പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ ബിജു ഡാനിയേല്‍, ആന്‍സി ജെയിംസ്, മണിമേഖല, ബിന്ദു സന്തോഷ് പണിക്കര്‍, സന്തോഷ് ഉമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?