വണ്ടിപ്പെരിയാറിലെ വിശ്രമകേന്ദ്രം പൊളിച്ച സംഭവത്തില്‍ 4 പേര്‍ക്കെതിരെ കേസ്
വണ്ടിപ്പെരിയാറിലെ വിശ്രമകേന്ദ്രം പൊളിച്ച സംഭവത്തില്‍ 4 പേര്‍ക്കെതിരെ കേസ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്തെ വഴിയോര വിശ്രമകേന്ദ്രം പൊളിച്ച സംഭവത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് പി ടി തോമസ്, അന്തരിച്ച മാധ്യമപ്രവര്‍ത്തന്‍ യു എച്ച് സിദ്ധിഖ് എന്നിവരുടെ പേരില്‍ നിര്‍മിച്ച വിശ്രമ കേന്ദ്രമാണ് കഴിഞ്ഞദിവസം പൊളിച്ചത്. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പനാണ് പൊലീസില്‍ പരാതി നല്‍കിയത്. വിശ്രമകേന്ദ്രം പുനര്‍നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ റോബിന്‍ കാരയ്ക്കാട്ട്, ഷാജി പൈനാടത്ത്, പി എ അബ്ദുള്‍ റഷീദ്, ഷിബു എം തോമസ്, ആര്‍ ഗണേശന്‍, കെ എ സിദിഖ് എന്നിവര്‍ അറിയിച്ചു.
What's Your Reaction?






